തിരുവനന്തപുരം പോത്തൻകോട് ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോത്തൻകോട് ഭൂദാന നഗർ സ്വദേശി കിരണിനെതിരെയാണ് നടപടി. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവർ കിരണിന്റെ മാതാപിതാക്കളുടെ മരണശേഷം 2025 ഓഗസ്റ്റ് മുതൽ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം.
വീട്ടുകാരുടെ അറിവോടെ പെൺകുട്ടിയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതും മറ്റുള്ളവർക്ക് കൈമാറിയതും. പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



