D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ചുരിദാർ ധരിച്ചതിന് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സംഭവം; സെക്യൂരിറ്റിക്കാരനെതിരെ കേസ്
സ്കൂൾ ഗേറ്റിൽ വെച്ച് അധ്യാപികയെ തടഞ്ഞ നടപടി അവരുടെ അന്തസ്സിന് ഹാനി വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊട്ടാരക്കര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ്. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ പോലീസ് കേസെടുത്തു. സ്കൂൾ ഗേറ്റിൽ വെച്ച് അധ്യാപികയെ തടഞ്ഞ നടപടി അവരുടെ അന്തസ്സിന് ഹാനി വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊട്ടാരക്കര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ്. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ചുരിദാർ ധരിച്ച് സ്കൂളിലെത്തരുതെന്ന് മാനേജർ നേരത്തെ താക്കീത് നൽകിയിരുന്നതായി അധ്യാപിക വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ അധ്യാപിക എത്തിയപ്പോൾ, ചുരിദാർ ധരിച്ചാൽ പ്രവേശിപ്പിക്കേണ്ട എന്ന് മാനേജർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടഞ്ഞത്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജറോട് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയതായാണ് വിവരം. അധ്യാപികയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *