D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടി: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
പരാതിക്കാരന്റെ മകനെതിരെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 15 മുതൽ നവംബർ 19 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പണം കൈക്കലാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാം എന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി.എസ്. സുനീഷ്, ഇടുക്കി കുമളി സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ സനൽ എന്നിവർക്കെതിരെയാണ് കോതമംഗലം പോലീസ് കേസെടുത്തത്. ചേലാട് സ്വദേശി ജോർജ് മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിക്കാരന്റെ മകനെതിരെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 15 മുതൽ നവംബർ 19 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പണം കൈക്കലാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം കൈമാറിയത്. പണം നൽകിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ ജോർജും കുടുംബവും കഴിഞ്ഞ ദിവസം കോതമംഗലത്തെ ബിജെപി ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഓഫീസ് ഉപരോധിക്കാനെത്തിയ കുടുംബത്തെ പോലീസ് എത്തിയാണ് അനുനയിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *