D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വേ​ദിയിൽ കുഴഞ്ഞുവീണു
പെട്ടെന്ന് സ്തംഭിച്ചുനിന്ന മന്ത്രിയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും താങ്ങിപ്പിടിക്കുകയായിരുന്നു.

കണ്ണൂരിൽ റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. ദേശീയ പതാക ഉയർത്തി പോലീസിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗപീഠത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് സ്തംഭിച്ചുനിന്ന മന്ത്രിയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും താങ്ങിപ്പിടിക്കുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അദ്ദേഹത്തെ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അദ്ദേഹം പൂർവ്വസ്ഥിതിയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചുനാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് പൊതുപരിപാടികളിൽ വീണ്ടും സജീവമായി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *