D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലപ്പുറത്ത് കുളത്തിൽ അമ്മയും 2 മക്കളും മുങ്ങി മരിച്ച നിലയിൽ

മലപ്പുറം പറപ്പൂരിൽ അമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളം സ്വദേശികളായ സൈനബ (50), മക്കളായ ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരാളുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *