D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് മയങ്ങിയ യുവാവിനെ വിളിച്ചുണർത്തയത് പൊലീസ്‌‌
ഷൂസും വാട്ടർ ബോട്ടിലുമൊക്കെ അരികിൽ കൃത്യമായി വെച്ച് യാതൊരു ഭയവുമില്ലാതെ ഉറങ്ങുന്ന യുവാവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ്...

കോഴിക്കോട് ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അരികിൽ സുഖമായി കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഏകദേശം 370 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പോലീസ് കണ്ടുകെട്ടി.

ബീച്ചിലെ മണൽപരപ്പിൽ ഒരു കടലാസിൽ കഞ്ചാവ് നിരത്തിയിട്ട ശേഷം തൊട്ടടുത്ത് പായ വിരിച്ചായിരുന്നു റാഫിയുടെ ഉറക്കം. ഷൂസും വാട്ടർ ബോട്ടിലുമൊക്കെ അരികിൽ കൃത്യമായി വെച്ച് യാതൊരു ഭയവുമില്ലാതെ ഉറങ്ങുന്ന യുവാവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. നാട്ടുകാർ തന്നെയാണ് ഈ വിചിത്രമായ കാഴ്ചയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും.

സ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് റാഫിയെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച ശേഷമാണോ ഇയാൾ ഇവിടെ കിടന്നുറങ്ങിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. മുൻപും ലഹരിക്കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മുഹമ്മദ് റാഫിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *