D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള കോൺഗ്രസിനെ മുറുക്കിപിടിച്ച് സർക്കാർ; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ചു
ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഉപപാട്ടത്തിന് നൽകാനോ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ഈ കൈമാറ്റം...

മുൻ മന്ത്രി കെ.എം. മാണിയുടെ സ്മരണാർത്ഥം രൂപീകരിച്ച കെ.എം. മാണി ഫൗണ്ടേഷനും കോടിയേരി ബാലകൃഷ്ണൻ പഠന ഗവേഷണ കേന്ദ്രത്തിനും സ്ഥലം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം കവടിയാർ - വെള്ളയമ്പലം മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഉപപാട്ടത്തിന് നൽകാനോ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ഈ കൈമാറ്റം. ഒപ്പം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയും അനുവദിച്ചിട്ടുണ്ട്.

പാലാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ തിരഞ്ഞെടുക്കപ്പെട്ട കെ.എം. മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റെയും ബജറ്റുകൾ അവതരിപ്പിച്ചതിന്റെയും റെക്കോർഡ് ഉടമയാണ്. കാൽ നൂറ്റാണ്ടോളം നിയമമന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, ധനം, റവന്യൂ തുടങ്ങി പ്രധാനപ്പെട്ട നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുന്നണി മാറ്റ ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് സർക്കാർ ഈ ഭൂമി ദാന പ്രഖ്യാപനം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *