D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയ്ക്ക് ഊർജസമ്പത്തിനോടുള്ള ആർത്തിയാണ് യഥാർത്ഥ കാരണം; ബാക്കിയെല്ലാം കള്ളമെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്

അമേരിക്കൻ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രംഗത്തെത്തി. വെനസ്വേലയുടെ വിഭവങ്ങൾ കൈക്കലാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ഇതിനായി അവർ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഡെൽസി പറഞ്ഞു.

മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ വെനസ്വേലയ്‌ക്കെതിരെ യുഎസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വെറും പുകമറ മാത്രമാണെന്നും, മേഖലയിലെ ഊർജ്ജസമ്പത്തിനോടുള്ള ആർത്തിയാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്നും അവർ തുറന്നടിച്ചു. വെനസ്വേലൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വെനസ്വേലൻ ഭരണകൂടം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടുത്തെ എണ്ണശേഖരം വർഷങ്ങളോളം തങ്ങൾ നിയന്ത്രിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡെൽസിയുടെ ഈ ശക്തമായ പ്രതികരണം. വെനസ്വേലയുടെ എണ്ണ ശേഖരം ലക്ഷ്യമിട്ടുള്ള അമേരിക്കൻ സമ്മർദ്ദ തന്ത്രങ്ങളെ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് അവർ നൽകിയത്.

എങ്കിലും, അമേരിക്കയുമായി പൂർണ്ണമായ ശത്രുതയല്ല വെനസ്വേല ആഗ്രഹിക്കുന്നതെന്നും ഡെൽസി വ്യക്തമാക്കി. എല്ലാ കക്ഷികൾക്കും ഗുണപ്രദമായ രീതിയിൽ, കൃത്യമായി നിർവചിക്കപ്പെട്ട വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ ഊർജ്ജ മേഖലയിൽ സഹകരിക്കാൻ വെനസ്വേല തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിൽ എണ്ണ വിഭവങ്ങളെ ചൊല്ലിയുള്ള തർക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *