D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കളിക്കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനുള്ളിൽ പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്...

കർണാടകയിലെ ഉത്തരകന്നട ജില്ലയിലുള്ള യെല്ലാപുരയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. പത്ത് വർഷം മുൻപ് വിവാഹമോചിതയായ രഞ്ജിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വനത്തിലേക്ക് ഓടിപ്പോയ പ്രതി റഫീഖിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനുള്ളിൽ പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.

ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. രഞ്ജിതയുടെ സഹോദരനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന റഫീഖ്, സംഭവത്തിന് തൊട്ടുതലേദിവസം പോലും അവരോടൊപ്പം സമയം ചിലവഴിച്ചിരുന്നു. ഒരു സർക്കാർ സ്കൂളിൽ താൽക്കാലിക പാചകക്കാരിയായി ജോലി ചെയ്തിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രഞ്ജിതയെ വഴിയിൽ തടഞ്ഞുനിർത്തി വീണ്ടും വിവാഹാഭ്യർത്ഥന നടത്തുകയും വഴങ്ങാത്തതിനെ തുടർന്ന് കുത്തിക്കൊല്ലുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് യെല്ലാപുരയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ബന്ദിന് ആഹ്വാനം ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ പിടികൂടാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ഹിന്ദു സംഘടനകൾ നിലപാടെടുത്തിരുന്നെങ്കിലും, ഇതിനിടയിലാണ് പ്രതി ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *