വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്തെത്തി. തൻ്റെ സുഹൃത്തായ മഡുറോയെ ഉടൻ വിട്ടയക്കണമെന്നും വെനിസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, മഡുറോയെ തടവിലാക്കിയ നടപടി ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചൈനയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വെനിസ്വേലയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ട ഇരുരാജ്യങ്ങളും മഡുറോ ഭരണകൂടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.



