D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് ഇത്ര വൈരാഗ്യം? സുരേഷ് ​ഗോപി
ഇതേത്തുടർന്നാണ് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്നതെന്നും തിരുവനന്തപുരവും തന്റെ നാടായതുകൊണ്ട് എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരിൽ കേന്ദ്ര ഫോറൻസിക് ലാബ് സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിനോട് സർക്കാരിന് എന്തുകൊണ്ടാണ് ഇത്ര വൈരാഗ്യമെന്നും സ്ഥലം നൽകാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ 25 ഏക്കർ ഭൂമിയാണ് പദ്ധതിയുടേയും ആവശ്യപ്പെട്ടതെന്നും എന്നാൽ അവിടെ സ്ഥലമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്നതെന്നും തിരുവനന്തപുരവും തന്റെ നാടായതുകൊണ്ട് എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ബിജെപി സർക്കാരോ അതിന് തുല്യമായ സാഹചര്യമോ വന്നാൽ മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുപോകുന്ന 'ഡബിൾ എൻജിൻ' ഭരണത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ തമിഴ്നാട് സർക്കാർ കാണിക്കുന്ന ജാഗ്രത അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ജനങ്ങൾ ബിജെപിയെ പിന്തുണച്ച മനോഭാവം കേരളത്തിലുടനീളം വരണമെന്നും, വിവേചനങ്ങൾ ഇല്ലാതാക്കി വലിയ വികസന പദ്ധതികൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *