D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്വര്‍ണക്കള്ളനെന്ന് വിളിക്കുന്നത് മാനസിക വിഷമം ഉണ്ടാക്കുന്നു; കടകംപള്ളി സുരേന്ദ്രൻ
ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി അന്വേഷണസംഘം വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സ്വർണ്ണക്കള്ളൻ എന്ന് ആക്ഷേപിക്കുന്നത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നും, തനിക്ക് അറിവോ പങ്കോ ഇല്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി അന്വേഷണസംഘം വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവസമയത്തെ മന്ത്രിയെന്ന നിലയിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ എസ്ഐടിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ദേവസ്വം ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും മന്ത്രി അറിയാറില്ലെന്നും സ്വർണ്ണം പൂശുന്ന നടപടികളിൽ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.

കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് അന്വേഷണസംഘം ചോദിച്ചപ്പോൾ, അദ്ദേഹത്തെ ശബരിമലയിൽ വെച്ച് പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിച്ചു. വിവിധ വഴിപാടുകളുടെ സ്പോൺസർ എന്ന നിലയിലുള്ള പരിചയത്തിനപ്പുറം പോറ്റിയുമായി മറ്റ് ഇടപാടുകളൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിൽ ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *