D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ 24 കാരന് ദാരുണാന്ത്യം
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഭവനത്തിൽ ആരംഭിക്കും...

കോട്ടയം: കാഞ്ഞിരപ്പള്ളി പുളിമാവ് കുന്നക്കൽ അലക്സ് ജോർജിന്റെ പുത്രൻ ആൽവിൻ ജോർജ് അലക്സ് (24) നിര്യാതനായി. പിറവത്ത് ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തോലിക്കേറ്റ് സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കാരം നടത്തപ്പെടും.

പിതാവ് : അലക്സ് ജോർജ്
മാതാവ്: വിൻസു അലക്സ്( 12-ാം മൈൽ പുലിപ്പാറ കുടുംബാംഗം)
സഹോദരങ്ങൾ: ആൻ സാറ അലക്സ്( ദുബായ്)
അലീന അന്ന അലക്സ് ( അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർഥിനി )
സഹോദരി ഭർത്താവ് : ജുബിൻ ലോഗോസ് ( ദുബായ്)

Leave a Reply

Your email address will not be published. Required fields are marked *