കാസർകോട് എരിയാലിൽ ഒന്നര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സാലിഹ് ആണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.15-ഓടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



