D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ക്രിസ്‌മസ്‌ രാത്രിയിൽ MDMA യുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ
ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് മറ്റ് ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊല്ലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ വിവിധ സംഭവങ്ങളിലായി പിടിയിലായി. ഇരവിപുരം പുത്തൻചന്ത റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റ് റെനീഫ്, ഇരവിപുരം സ്വദേശി ഷാറൂഖാൻ എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് മറ്റ് ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള കൊടും ക്രിമിനലുകളെ 11.649 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. കൊല്ലം മീനാട് സ്വദേശി രതീഷ്, ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി അമിതാഭ് ചന്ദ്രൻ എന്നിവരാണ് പന്മന ഇടപ്പള്ളികോട്ടയിൽ വെച്ച് പിടിയിലായത്. രണ്ടാം പ്രതിയായ അമിതാഭ് ചന്ദ്രൻ 2023-ൽ കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിലെയും നിരവധി വധശ്രമക്കേസ്സുകളിലെയും പ്രതിയാണ്.

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് പിടികൂടിയത്. എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലായിരുന്നു ഈ റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *