ന്യൂയോർക്ക്: ഇരുന്നൂറിലധികം സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുസ്മരിച്ചു. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിൽ അല്പം ആശ്വാസമേകാനും ഉൾക്കാഴ്ചകൾ നൽകാനും ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ പ്രവാസി മലയാളി സമൂഹം എന്നും നന്ദിയോടെ സ്മരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് എബി തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരേതന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും അവർക്ക് ഈശ്വരൻ ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കി.



