D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ
എറണാകുളത്ത് തന്റെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകൾക്കിടയിലാണ് ശ്രീനിവാസന്റെ വേർപാടറിഞ്ഞ് സൂര്യ ഓടിയെത്തിയത്.

മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എത്തി. തൃപ്പൂണിത്തറ കണ്ടനാട്ടെ വീട്ടിലെത്തിയാണ് താരം ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കണ്ടത്. താനൊരു വലിയ ശ്രീനിവാസൻ ആരാധകനാണെന്നും സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്നും സൂര്യ അനുസ്മരിച്ചു.എറണാകുളത്ത് തന്റെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകൾക്കിടയിലാണ് ശ്രീനിവാസന്റെ വേർപാടറിഞ്ഞ് സൂര്യ ഓടിയെത്തിയത്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും മലയാള സിനിമയ്ക്ക് ഇതൊരു വലിയ നഷ്ടമാണെന്നും താരം പറഞ്ഞു.

അതേസമയം ശ്രീനിവാസന് സിനിമാ ലോകവും പ്രേക്ഷകരും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. തൃപ്പൂണിത്തറ കണ്ടനാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം വൻ ജനവലിയാണ് കണ്ടനാട്ടേക്ക് ഒഴുകിയെത്തിയത്. നാട്ടുകാർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ തുടർച്ചയായി എത്തിയതിനെത്തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും അല്പം വൈകിയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *