ഫൊക്കാനയുടെ രാജ്യാന്തര കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ പ്രശസ്തമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ-ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററാണ് ഈ ചരിത്രപരമായ ഒത്തുചേരലിന് വേദിയാകുന്നത്. യുവജനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ എന്നിവ കൺവൻഷന്റെ ഭാഗമായി അരങ്ങേറും.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏർലി ബേർഡ് റജിസ്ട്രേഷൻ നിരക്ക് രണ്ടുപേർക്ക് 1200 ഡോളറും നാലുപേരടങ്ങുന്ന കുടുംബത്തിന് 1500 ഡോളറുമാണ്. ഏകദേശം 4000 ഡോളറോളം മൂല്യമുള്ള പാക്കേജാണ് 1500 ഡോളറിന് ഫൊക്കാന അംഗങ്ങൾക്കായി ലഭ്യമാക്കുന്നത്. ഈ ആനുകൂല്യം 2025 ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനുശേഷം റജിസ്ട്രേഷൻ നിരക്കുകളിൽ വർധനവുണ്ടാകും. പരിമിതമായ റൂമുകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.



