D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവും; വി ശിവൻകുട്ടി
2026 ജനുവരി 14 മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ഔദ്യോഗിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുമായി 2025 ഡിസംബർ 20-ന് തൃശ്ശൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തൃശ്ശൂരിൽ നടക്കുന്ന അറുപത്തിനാലാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ഔദ്യോഗിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുമായി 2025 ഡിസംബർ 20-ന് തൃശ്ശൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ ഡിസംബർ 20-ന് രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് കലോത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവ നിർവ്വഹിക്കും. കേരളത്തിന്റെ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്കാരിക ചിഹ്നങ്ങളും കോർത്തിണക്കിയ ലോഗോയാണ് ഇത്തവണ മേളയ്ക്കായി തിരഞ്ഞെടുത്തത്. ഇതിനുശേഷം വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *