D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല; പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം
12 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് അനുകൂലമായ വിധി ഉണ്ടായത്.

മേജർ രവി സംവിധാനം ചെയ്ത 'കർമ്മയോദ്ധ' എന്ന സിനിമയുടെ തിരക്കഥ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി വിധി പുറപ്പെടുവിച്ചു. 12 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് അനുകൂലമായ വിധി ഉണ്ടായത്. പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും സിനിമയുടെ പകർപ്പവകാശം വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു.

തന്റെ പക്കൽ നിന്നും മേജർ രവി തിരക്കഥ വാങ്ങിക്കൊണ്ടുപോയ ശേഷം ക്രെഡിറ്റ് നൽകാതെ വഞ്ചിച്ചുവെന്നായിരുന്നു റെജി മാത്യുവിന്റെ പരാതി. വംശം, ആയിരം മേനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റെജി മാത്യു തന്റെ സഹായിയായിരുന്ന കാലത്ത് തിരക്കഥ മോഷ്ടിച്ച് ചില മാറ്റങ്ങൾ വരുത്തി സ്വന്തം പേരിലാക്കുകയായിരുന്നു എന്നുമാണ് മേജർ രവിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *