D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലയാളി ഡോക്ടർ ജേക്കബ് വർ​ഗീസ് യുഎസിൽ അന്തരിച്ചു: മുൻ പ്രസിഡന്റ് ബുഷിന്റെ ഡോക്ടർ ആയിരുന്നു
തിരുവനന്തപുരത്തെ മെഡിസിൻ പഠനത്തിനും യു.കെ.യിലെ ഉന്നത പഠനത്തിനും ശേഷം 1966-ലാണ് അദ്ദേഹം യു.എസിലെ ബാൾട്ടിമോറിലേക്ക് കുടിയേറിയത്.

മേരിലാൻഡ് (യു.എസ്.): യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിൻ്റെ ഡോക്ടറായിരുന്ന തൃപ്പൂണിത്തുറ പാലത്തിങ്കൽ ജേക്കബ് വർഗീസ് (89) അന്തരിച്ചു. സംസ്കാരം ഡിസംബർ 18-ന് മേരിലാൻഡിൽ നടക്കും. വാഷിങ്ടണിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിന്റെ ഡയറക്ടറായും പ്രൊഫസറായും അദ്ദേഹം 30 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്തെ മെഡിസിൻ പഠനത്തിനും യു.കെ.യിലെ ഉന്നത പഠനത്തിനും ശേഷം 1966-ലാണ് അദ്ദേഹം യു.എസിലെ ബാൾട്ടിമോറിലേക്ക് കുടിയേറിയത്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസറായിട്ടായിരുന്നു തുടക്കം. 1979-ലാണ് ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ ബഹുമാനാർഥം ആശുപത്രിയിൽ 'പി. ജേക്കബ് വർഗീസ് പ്രൊഫസർഷിപ് ലക്ചർ' എല്ലാ വർഷവും നടത്തിവരുന്നുണ്ട്. യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് 1991-ൽ ബുഷ് സീനിയറിന് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടപ്പോൾ ചികിത്സയ്ക്കായി വിളിച്ചത് കാർഡിയാക് ഇലക്ട്രോ ഫിസിയോളജിയിൽ പ്രഗല്ഭനായിരുന്ന ജേക്കബ് വർഗീസിനെയായിരുന്നു. ഭാര്യ പ്രേമോൾ വർഗീസ്. മക്കൾ: ട്രേസി വർഗീസ്, ജോർജ് പി. വർഗീസ്.

Leave a Reply

Your email address will not be published. Required fields are marked *