D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
“പാർട്ടിയെക്കാൾ വലുതാണെന്ന ഭാവമായിരുന്നു”; ആര്യ രാജേന്ദ്രനെെതിരെ ഗായത്രി ബാബു

തിരുവനന്തപുരം: നഗരസഭയിൽ എൽ.ഡി.എഫിന് വൻപരാജയം നേരിട്ടതിന് പിന്നാലെ മുൻമേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കൗൺസിൽ അംഗം ഗായത്രി ബാബു രംഗത്തെത്തി. ആര്യ രാജേന്ദ്രന് പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമുണ്ടായി എന്ന് ഗായത്രി ബാബു വിമർശിച്ചു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആര്യ രാജേന്ദ്രൻ എൽ.ഡി.എഫിൻ്റെ ജനകീയത ഇല്ലാതാക്കി എന്നും അവർ ആരോപിച്ചു. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽ.ഡി.എഫിന് ലീഡ് ഉണ്ട്.

ജില്ലാ പഞ്ചായത്ത് നിലനിർത്താനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണികളെക്കാൾ കൂടുതൽ ഭരണസമിതി എൽ.ഡി.എഫിന് ഉണ്ട് എന്നും ഗായത്രി ബാബു പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതായിരുന്നു എന്നാണ്. എന്നാൽ കോർപ്പറേഷനിൽ എൽ.ഡി.എഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ് കോർപ്പറേഷൻ.

ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തനം നടത്താൻ. ഏതു മുക്കിലും സധൈര്യം ഇറങ്ങിച്ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആര്യ രാജേന്ദ്രൻ എൽ.ഡി.എഫിന്റെ ആ ജനകീയതയാണ് ഇല്ലാതാക്കിയതെന്ന് ഗായത്രി ബാബു ഫേസ്ബുക്കിലൂടെ ആരോപിച്ചു. പോസ്റ്റ് വിവാദമായതിനു പിന്നാലെ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *