D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ദിലീപിനെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു’: മേജർ രവി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സംവിധായകൻ മേജർ രവി ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ദിലീപിനനുകൂലമായ കോടതി വിധിയിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേസ് സമഗ്രമായി പരിശോധിച്ച കോടതിയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് മേജർ രവിയുടെ പ്രതികരണം. അതോടൊപ്പം ഈ കേസിലെ യഥാർത്ഥ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേജർ രവിയുടെ പ്രതികരണം ഇങ്ങനെ: "നടിയെ ആക്രമിച്ച കേസിൽ ദിലീപിനനുകൂലമായ കോടതി വിധിയിൽ എനിക്ക് സന്തോഷമുണ്ട്. കോടതി കേസ് സമഗ്രമായി പരിശോധിച്ചു, അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു. കുറ്റവാളികൾക്ക് സമൂഹത്തിൽ ഒരു പാഠമായിരിക്കാൻ കഠിനമായ ശിക്ഷ ലഭിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *