D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കണ്ണൂരിൽ കാൽ വഴുതി സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ കതിരൂർ പുല്യോട് നിർമ്മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മുഹമ്മദ്‌ മാർവാൻ (3) ആണ് മരിച്ചത്. കുടുംബവീട്ടിൽ കളിക്കാൻ പോയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകനാണ് മാർവാൻ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *