പാലക്കാട്: ലൈംഗിക പീഡന പരാതി ലഭിച്ചതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ഒരു യുവനടിയുടെ ചുവന്ന കാറിലാണെന്ന് സൂചന. പാലക്കാടുനിന്ന് ഈ കാറിൽ യാത്ര പുറപ്പെട്ട രാഹുൽ സംസ്ഥാനം വിട്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്.
രാഹുൽ തൻ്റെ സ്വന്തം വാഹനം ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷമാണ് ചുവന്ന കാറിൽ കയറി യാത്ര തിരിച്ചത്. പരാതിയിൽ കേസെടുത്ത് നാലാം ദിവസവും രാഹുൽ എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാഹുൽ സംസ്ഥാനം വിട്ടുപോയെന്ന സൂചനകളാണ് പോലീസ് വൃത്തങ്ങൾ നൽകുന്നത്. അതിവിദഗ്ദ്ധമായാണ് രാഹുലിൻ്റെ യാത്ര എന്നും സൂചനയുണ്ട്. ചുവന്ന കാറിൽ രാഹുൽ പാലക്കാടുനിന്ന് പോയതായുള്ള വിവരം സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്.



