ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് യുവതി പരാതി നൽകിയത്. ഭീഷണിപ്പെടുത്തി ഗർഭചിത്രത്തിനു വിധേയമാക്കി എന്നാണ് യുവാതി പരാതിയിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് യുവതി നേരിട്ട് ദുരനുഭവം വിവരിച്ചു കൊണ്ടാണ് പരാതി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി പരാതി കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
അതിനിടെ രാഹുൽ മാങ്കോട്ടത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ എത്തിയ യുവതി സെക്രട്ടറിയേറ്റിൽ കുഴഞ്ഞുവീണു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കുഴഞ്ഞുവീണത്. ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയാണ് യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചത്.



