D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴുവയസുകാരിയായ ആദ്യലക്ഷ്മി എന്ന കുട്ടി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്.വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടർന്ന് ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് എന്ന ഓട്ടോ ഡ്രൈവർ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. മറ്റ് കുട്ടികൾക്ക് സാരമായ പരുക്കേറ്റതിനെ തുടർന്ന് അവർക്ക് പ്രാഥമിക ചികിത്സ നൽകി.

Leave a Reply

Your email address will not be published. Required fields are marked *