കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ടി. തോമസിനെ സ്വാധീനിക്കാൻ ശ്രമം നടത്തിയതായി ഉമാ തോമസ്. മൊഴി നല്‍കരുതെന്ന് ചിലര്‍ പറഞ്ഞിരുന്നതായും എന്നാല്‍, ഒന്ന് കൂട്ടിയും കുറച്ചും പറയുന്നരീതി തനിക്കില്ലെന്നാണ് പി.ടി. തോമസ് അവർക്ക് മറുപടി ൽകിയതെന്നും ഉമാ തോമസ് വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ വിധ വരന്നുവെന്നു പറഞ്ഞപ്പോൾ തനിക്ക് ഓർമ്മ വന്നത് ആ ദിവസമാണ്. വീട്ടില്‍വന്ന് കിടന്നയുടനെയാണ് പെട്ടെന്ന് ഫോണ്‍ വന്നത്. ഒരുസ്ഥലം വരെ പോയിട്ടുവരാമെന്ന് പറഞ്ഞ് അദ്ദേഹം എങ്ങോട്ടോ ഇറങ്ങി. അങ്ങനെ ഒരിക്കലും പി.ടി. പറയാറില്ല. തിരിച്ചെത്തിയപ്പോൾ പി.ടി. ഭയങ്കര അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടില്ല. സ്വന്തം മകള്‍ക്ക് സംഭവിച്ചതിന്റെ വേദനയായിരുന്നു. . അന്ന് അതിരാവിലെ തന്നെ ആലപ്പുഴയ്ക്ക് പോയി.
രമേശ് ചെന്നിത്തല അന്ന് ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. അവിടെചെന്നാണ് പി.ടി. ഈ വിവരം അറിയിച്ചത്. അങ്ങനെയാണ് കേരളം മുഴുവന്‍ ഈ സംഭവം അറിഞ്ഞത്. പി.ടി. അപ്പോള്‍തന്നെ ആ കുട്ടിയെ ആശ്വസിപ്പിച്ചിരുന്നു. ഇനിയൊരു കുട്ടിക്കും ഇത് സംഭവിക്കരുത്. സത്യം എന്തായാലും പുറത്തുവരുമെന്നും ആ കുട്ടിക്ക ആത്മധൈര്യം കൊടുത്തുവെന്നും ഉമ തോമസ് പറഞ്ഞു.



