D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തും: ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വൻ വികസനമാണ് നടക്കുന്നതെന്നും സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പറശ്ശിനിക്കടവിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാത്രി സമയങ്ങളിൽ പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ബസുകൾ തയ്യാറാകാത്ത പക്ഷം കർശന നടപടി സ്വീകരിക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേദിയിൽ ലഭിച്ച പരാതികളിലാണ് മന്ത്രിയുടെ നടപടി.പറശ്ശിനിക്കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി. ബോട്ട് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയിൽ കവ്വായി കായലിലും സർവീസ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *