D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എംപിമാര്‍ മത്സരിക്കേണ്ടന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസം’; കെസി വേണുഗോപാലിനെതിരെ ഓർത്തഡോക്സ് സഭ
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവേ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് വിമർശനം. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു
‘വിശപ്പിന് റേഷനരി വാങ്ങാൻ വിരൽ പതിപ്പിക്കണം, പക്ഷേ മദ്യം വീട്ടിലെത്തിക്കും’; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭാ
ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ അല്ലാ സ്കൂളുകൾ ആണെന്ന് പരസ്യവാചകം നൽകിയവരാണ് ഇപ്പോൾ ആയിരത്തിലധികം ബാറുകൾ തുറന്നതെന്നും കതോലികാ ബാവ സർക്കാറിനെ കുറ്റപ്പെടുത്തി
Advertisement