D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
“സൈനിക പരിഹാരമില്ല, ഗൗരവമായി ചർച്ച നടത്തുക”: ഡൽഹിയിൽ നിന്ന് അമേരിക്കയ്ക്ക് ഇറാന്റെ സന്ദേശം
ഇസ്ലാമിക് റിപ്പബ്ലിക്കിന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും എന്നാൽ മറുവശത്ത്, അമേരിക്കക്കാർക്ക് ഇറാനികളെ സംശയമില്ലാതെ വിശ്വസിക്കാൻ കഴിയുമെന്നും ബ്രിക്സ് കോൺക്ലേവിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ വിശ്വാസക്കുറവിനെ നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനെതിരായ യുദ്ധത്തിൽ ഏതെങ്കിലും ലക്ഷ്യം കൈവരിക്കാനാകുമെന്ന് അമേരിക്ക നിരാശരായപ്പോൾ,
ഡൽഹിയിൽ എസി പൊട്ടിത്തെറിച്ച് ഫ്ലാറ്റിന് തീപിടിച്ചു; 9 മരണം
വിവേക് വിഹാറിൽ ഫ്ലാറ്റിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെ ഉണ്ടായ തീപ്പടുത്തത്തിൽ 9 പേർ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ട്‌. എസി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത് എന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ അപ്പാർട്ട്മെന്റുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.താമസക്കാർ ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതിനാൽ തന്നെ അപകടത്തിന്റെ ആഴം വർദ്ധിച്ചു.
Advertisement