എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതെന്നും ഡ്രൈവർക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതെന്നും എന്നാൽ വിലയിരുത്തലയിലാണ് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പോലീസ് മേധാവിയോടും സംഭവത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. കൂടാതെ ഇ ഡി ഉദ്യോഗസ്ഥർ പരാതി നൽകാനും സാധ്യത. ഉടൻതന്നെ പരാതി തയ്യാറാക്കി നൽകാനും സാധ്യത. സമാനമായി പശ്ചിമബംഗാളിൽ എൻഫോർ സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ കനത്ത നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്.