. നടിക്ക് നേരിടേണ്ടിവന്ന ലൈംഗിക ആക്രമണം ഗൗരവത്തിൽ തന്നെയാണ് അമ്മ സംഘടന പരിഗണിക്കുന്നത് എന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
ഇതൊരു നല്ല തുടക്കമാണെന്നും ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ലെന്നും ശ്രീകുമാരൻ തമ്പി
സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണമെന്ന തന്റെ ആഗ്രഹം സഫലമായി. ജയപരാജയങ്ങൾ വിഷയമല്ലെന്നും അമ്മയിൽ പരിഷ്കാരങ്ങൾ വരേണ്ടതിനായി പുതിയ ടീമിനൊപ്പം നിന്നുകൊണ്ട് താനും പ്രവർത്തിക്കുമെന്ന് നടൻ വ്യക്തമാക്കി
'അമ്മ' ഒരു സ്ത്രീയായി എന്നാണ് വിജയത്തിൽ ശ്വേതയുടെ പ്രതികരണം. സംഘടനയിൽനിന്ന് പിണങ്ങിപ്പോയവരെല്ലാം തിരികെ വരണം എന്നും ആവശ്യം വന്നാൽ അവരെ നേരിട്ട് വിളിക്കുമെന്നും ശേതാ മേനോൻ പ്രതികരിച്ചു