ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്തെ ഊർജ്ജ വിതരണം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.
ഇത്തരം വിവരങ്ങൾക്ക് വേണ്ടി ജനങ്ങൾ ഔദ്യോഗികമായ സ്രോതസ്സുകൾ മാത്രം പരിശോധിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആവശ്യത്തിനനുസരിച്ച് ഇവയെല്ലാം ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.രാജ്യത്ത് 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതിന് പുറമേ ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ എത്തിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രാലയം വ്യക്തമാക്കി.



