D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന കിക്കോഫ് മീറ്റിംഗിൽ കരുത്തുതെളിയിച്ച് ലീലാ മാരേട്ട്; പെൻസിൽവാനിയയിലെ സംഗമം ശ്രദ്ധേയമായി
റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമം സംഘടനയുടെ കരുത്തും പ്രാദേശിക ഘടകങ്ങളുടെ ഏകോപനവും വിളിച്ചോതുന്നതായിരുന്നു...

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (FOKANA) 2026 കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ മാപ്പ് (MAP) ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ മാർച്ച് 7-ന് നടന്ന കിക്കോഫ് മീറ്റിംഗ് ശ്രദ്ധേയമായി. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രഷറർ ജോയ് ചക്കപ്പൻ എന്നിവർക്കൊപ്പം പമ്പ, മാപ്പ്, ഡെൽമ, പി.എം.എ തുടങ്ങിയ പ്രമുഖ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമം സംഘടനയുടെ കരുത്തും പ്രാദേശിക ഘടകങ്ങളുടെ ഏകോപനവും വിളിച്ചോതുന്നതായിരുന്നു.

2026–2028 കാലയളവിലേക്ക് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ട് തന്റെ സാന്നിധ്യം കൊണ്ട് ചടങ്ങിൽ സജീവമായി. ലീലാ മാരേട്ട് പാനലിലെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് ഓലിക്കൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ലാജി തോമസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ഷാജി സാമുവൽ, അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി ദേവസി പാലാട്ടി, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി അജിത് ചാണ്ടി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വിവിധ അസോസിയേഷൻ ഭാരവാഹികളായ അലക്സ് തോമസ്, കൊച്ചുമോൻ വയലത്ത്, മാത്യു ചെറിയാൻ തുടങ്ങിയവരുടെ പിന്തുണയും ലീലാ മാരേട്ട് പാനലിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു.

സംഘടനാ രംഗത്തെ 22 വർഷത്തെ അനുഭവസമ്പത്തുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ലീലാ മാരേട്ടിന്റെ നേതൃത്വപാടവം തെളിയിക്കുന്നതായിരുന്നു ഈ കിക്കോഫ് മീറ്റിംഗ്. ഒരു പ്രചാരണ യോഗമല്ലാതിരുന്നിട്ടും പാനലിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. ലീലാ മാരേട്ട് പാനലിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് ഏപ്രിൽ 25-ന് ന്യൂയോർക്കിലെ കേരള സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

x

Leave a Reply

Your email address will not be published. Required fields are marked *