ഇറാൻ-അമേരിക്കൻ-ഇസ്രായേൽ സംഘർഷങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഗുരുതര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
ഞായറാഴ്ച രാത്രി 9:30-ഓടെ ഡൽഹിയിൽ ചേരുന്ന യോഗത്തിൽ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാന ചർച്ചാവിഷയമാകും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ അടിയന്തര നീക്കം.



