നാളെ കൊച്ചിയിൽ ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ പൂട്ടി. സ്റ്റേഡിയത്തിൽ മത്സരക്രമീകരണങ്ങൾക്കായി എത്തിയ പ്രതിനിധികളെയും ജീവനക്കാരെയും ജിസിഡിഎ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേർന്ന് പുറത്താക്കി. വാടക തുകയെ ചൊല്ലിയുള്ള തർക്കമാണ് നാളത്തെ മത്സരം തന്നെ അനിശ്ചിതത്വത്തിലാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്ന് രാവിലെ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനവും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ഓൺലൈനായിട്ടാണ് വാർത്താ സമ്മേളനം നടത്തിയത്.
രണ്ട് ലക്ഷം രൂപയ്ക്ക് ഒരു മത്സരം നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ വേണമെന്ന ആവശ്യത്തിൽ ജിസിഡിഎ ഉറച്ചുനിൽക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം, വാടക വിഷയത്തിൽ ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ മത്സരം നടന്നില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലാണ് ക്ലബ് അധികൃതർ. ജിസിഡിഎയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും തീരുമാനം കാത്തിരുന്നു കാണാമെന്നും സിഇഒ അഭിക് ചാറ്റർജി പ്രതികരിച്ചു.
മത്സരത്തലേന്ന് വാടക തുക കുത്തനെ കൂട്ടിയതിൽ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ആരോപിച്ചു. കായിക മന്ത്രി വിഷയത്തിൽ ഇടപെടാത്തതും സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംശയകരമാണെന്നും അവർ പ്രതികരിച്ചു. ഇന്ന് രാത്രിയോടെ നാളത്തെ മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
x