D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു
ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം തന്നെ കരുണയും ഉദാരമനസ്കതയും നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. നിജു.

ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ അവർ, ലോകപ്രശസ്തമായ ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം തന്നെ കരുണയും ഉദാരമനസ്കതയും നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. നിജു.

ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കളാണ്. ഗുജറാത്ത് ഇഫ്കോയിലെ (IFFCO) റിട്ടയേർഡ് എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്. ഡോ. നിജുവിന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ശുശ്രൂഷകൾ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ വച്ച് നടക്കും. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെയും, ഫെബ്രുവരി 18ന് രാവിലെ 9:30 മുതൽ 10:30 വരെയും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *