D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒബാമയെ അധിക്ഷേപിക്കുന്ന എഐ വീഡിയോ; മാപ്പ് പറയാതെ ട്രംപ്, രൂക്ഷവിമർശനവുമായി ഒബാമ
സംഭവത്തിൽ മാപ്പ് പറയാൻ ട്രംപ് വിസമ്മതിച്ചെങ്കിലും, ജീവനക്കാരന് പറ്റിയ പിഴവാണെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ് പിന്നീട് വീഡിയോ പിൻവലിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെയും മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന എഐ വീഡിയോ ഡോണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രചരിച്ച സംഭവത്തിൽ രൂക്ഷമായ മറുപടിയുമായി ഒബാമ. ഇത്തരം പ്രവൃത്തികൾ വെറും 'കോമാളി കളി' (Clown show) ആണെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിൽ മാപ്പ് പറയാൻ ട്രംപ് വിസമ്മതിച്ചെങ്കിലും, ജീവനക്കാരന് പറ്റിയ പിഴവാണെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ് പിന്നീട് വീഡിയോ പിൻവലിച്ചു.

അതേസമയം, മിനിയപ്പലിസിലെ ഇമിഗ്രേഷൻ നടപടികളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ഒബാമ ശക്തമായി അപലപിച്ചു. ജനങ്ങളെ വീടുകളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റുന്നതും മാതാപിതാക്കളെ പിടികൂടാൻ കൊച്ചു കുട്ടികളെ മറയാക്കുന്നതും അചിന്തനീയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *