ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. കട്ടിളപ്പാളി കേസിലെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണിത്. അതേസമയം, പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കട്ടിളപ്പാളി കേസിലും അദ്ദേഹം ഇതേ ആനുകൂല്യം തേടിയത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും സുധീഷ് കുമാറിനും രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു. എസ്. ശ്രീകുമാറിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ, റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനാൽ കെ.എസ്. ബൈജുവും സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.



