D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
ഈ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ആചാര്യ ദേവ്‌രതിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുനേത്ര പവാറിന് ആശംസകൾ നേർന്നു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ 62 കാരിയായ സുനേത്ര പവാറിനെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ നിർദ്ദേശിച്ച ഇവരുടെ പേരിനെ ദിലീപ് പാട്ടീലും മറ്റ് എംഎൽഎമാരും പിന്തുണച്ചു. ഈ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ആചാര്യ ദേവ്‌രതിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുനേത്ര പവാറിന് ആശംസകൾ നേർന്നു.

അതേസമയം, സുനേത്രയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് ശരദ് പവാർ പ്രതികരിച്ചു. ഇതിനെത്തുടർന്ന് അജിത് പവാറിന്റെ മകൻ പാർത്ഥ് പവാറും എംഎൽഎ രോഹിത് പവാറും ശരദ് പവാറിനെ നേരിൽ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു. എൻസിപിയുടെ ഭാവി നീക്കങ്ങളെയും പുനരേകീകരണ ചർച്ചകളെയും ഇപ്പോൾ രാഷ്ട്രീയ ലോകം അതീവ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *