D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘അകലെ നിന്ന് ആരാധിക്കുകയും അടുത്ത് കാണുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നവർ’; മമ്മൂട്ടിയെക്കുറിച്ച് കമല്‍ ഹാസന്‍
ഇതുവരെ ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും തങ്ങൾ തമ്മിൽ ദീർഘകാലമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് കമൽഹാസൻ കുറിപ്പിൽ ഓർമ്മിപ്പിച്ചു.

രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നേടിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തമിഴ് സൂപ്പർതാരം കമൽഹാസൻ അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രിയ സുഹൃത്തിന് അദ്ദേഹം ആശംസകൾ നേർന്നത്. ഇതുവരെ ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും തങ്ങൾ തമ്മിൽ ദീർഘകാലമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് കമൽഹാസൻ കുറിപ്പിൽ ഓർമ്മിപ്പിച്ചു.

സംഘകാലത്തെ പ്രശസ്തമായ കൊപ്പെരുഞ്ചോഴൻ-പിസിരന്തിയാർ സൗഹൃദം പോലെയാണ് തങ്ങളുടേതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നേരിട്ട് കാണുന്നില്ലെങ്കിലും മനസ്സ് കൊണ്ട് അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെന്നും, അകലെയിരിക്കുമ്പോൾ പരസ്പരം ആരാധിക്കുകയും അടുത്തുണ്ടാകുമ്പോൾ പരസ്പരം വിമർശിക്കുകയും ചെയ്യുന്നതാണ് തങ്ങളുടെ ചങ്ങാത്തമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഈ വലിയ നേട്ടം തനിക്കും ഏറെ അഭിമാനകരമാണെന്ന സന്ദേശമാണ് ഇതിലൂടെ ഉലകനായകൻ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *