D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുമെന്ന് ട്രംപ്
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര നികുതി (Tariff) ചുമത്തുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ആരോഗ്യ പരിരക്ഷാ സംബന്ധമായ ചടങ്ങിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലാൻഡ്. ഈ ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്. സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ കീഴിലുള്ള പ്രദേശമാണെങ്കിലും, ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് തന്റെ മുൻഗണനാ പട്ടികയിലുണ്ടെന്ന് ട്രംപ് ആവർത്തിച്ചു.

അമേരിക്കയിൽ മരുന്ന് വില കുറയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളെ സഹകരിപ്പിക്കാൻ നികുതി ആയുധമാക്കിയ അതേ മാതൃക ഗ്രീൻലാൻഡ് പദ്ധതിക്കും ഉപയോഗിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. "ഗ്രീൻലാൻഡ് പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ ആ രാജ്യങ്ങൾക്കുമേൽ ഞാൻ തീരുവ ചുമത്തിയേക്കാം," എന്ന് അദ്ദേഹം പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ആർട്ടിക് മേഖലയിലെ പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്താൻ ഈ നീക്കം അനിവാര്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *