D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തി സർവ്വാഭരണ വിഭൂഷിതനായി മണികണ്ഠൻ ദർശനം നൽകിയ വേളയിൽ, ആകാശത്ത് ഉത്രം നക്ഷത്രം തെളിഞ്ഞത് ഭക്തർക്ക് ഇരട്ടി മധുരമായി.

ഭക്തലക്ഷങ്ങൾക്ക് പുണ്യസാഫല്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. അയ്യപ്പനാമ ജപങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, ആയിരക്കണക്കിന് ഭക്തരാണ് ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും മകരവിളക്ക് ദർശനത്തിനായി കാത്തിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തി സർവ്വാഭരണ വിഭൂഷിതനായി മണികണ്ഠൻ ദർശനം നൽകിയ വേളയിൽ, ആകാശത്ത് ഉത്രം നക്ഷത്രം തെളിഞ്ഞത് ഭക്തർക്ക് ഇരട്ടി മധുരമായി.

വൈകുന്നേരം 6.20-ഓടെ സന്നിധാനത്തെത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. 6.40-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്ന അതേ സമയത്താണ് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞത്. ദിവസങ്ങളോളം സന്നിധാനത്ത് പർണ്ണശാലകൾ കെട്ടി കാത്തിരുന്ന അയ്യപ്പഭക്തർ ഈ ദിവ്യദർശനത്തോടെ സായൂജ്യമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *