D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പുതുവത്സരാഘോഷങ്ങൾക്കിടെ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു
പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര അറിയിച്ചു

രാജസ്ഥാനിലെ ടോങ്കിൽ പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 150 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. കാറിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്‌വ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിലെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവത്സര വേളയിൽ ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കടത്തിയത് എന്തിനാണെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *