D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു
സന്ദർശന വേളയിൽ വിശ്വാസികളുമായി അദ്ദേഹം സംവദിക്കുകയും കരോൾ ഗാനങ്ങൾ ശ്രവിക്കുകയും ചെയ്തു.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പ്രശസ്തമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ (Cathedral Church of the Redemption) സന്ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ പള്ളിയിലെത്തിയ അദ്ദേഹം ക്രിസ്മസ് പ്രഭാത പ്രാർത്ഥനയിലും കുർബാനയിലും പങ്കുചേർന്നു. സന്ദർശന വേളയിൽ വിശ്വാസികളുമായി അദ്ദേഹം സംവദിക്കുകയും കരോൾ ഗാനങ്ങൾ ശ്രവിക്കുകയും ചെയ്തു.

ഡൽഹി ബിഷപ്പ് റവ. ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാർത്ഥന നടത്തി. സ്നേഹം, സമാധാനം, കരുണ എന്നിവയുടെ സന്ദേശമാണ് പ്രാർത്ഥനകൾ പ്രതിഫലിപ്പിക്കുന്നതെന്നും ക്രിസ്മസ് ഐക്യവും സൗഹൃദവും വളർത്താൻ പ്രചോദനമാകട്ടെ എന്നും സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലും അദ്ദേഹം സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *