D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയം! യുഡിഎഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ അഭിവാദ്യങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മിന്നും വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. യുഡിഎഫ് പൊരുതി നേടിയ വിജയമാണിത്. കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന തിരിച്ചറിവുകൊണ്ടാണിത് യാഥാർത്ഥ്യമാക്കിയത്. കോൺഗ്രസ് നേടിയത് മലയാളിയുടെ അദ്ഭൂതപൂർവമായ പിന്തുണയെന്നും ഐഒസി നാഷനൽ വൈസ് ചെയർ ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി എന്നിവരും സംസാരിച്ചു. ടീം യുഡിഎഫിന് എല്ലാ പിന്തുണയുമുണ്ടാവുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടീം യുഎസ്എ വ്യക്തമാക്കി.

മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്, ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്, ജോൺ വർഗീസ് ന്യൂജഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ ടീം യുഡിഎഫിന് ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *