D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യങ് ജൂനിയർ ഹാളിനടുത്തുവെച്ചാണ് സംഭവം നടന്നത്. വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു.

ഫ്രാങ്ക്ഫോർട്ട്: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് വെടിവയ്‌പ്പ്.സംഭവത്തില്ഡ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യങ് ജൂനിയർ ഹാളിനടുത്തുവെച്ചാണ് സംഭവം നടന്നത്. വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പരുക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ക്യാമ്പസിൽ നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും, വ്യക്തിപരമായ തർക്കമാണ് വെടിവയ്പ്പിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *