D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് മേരി ഫിലിപ്പ് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിലേക്ക് മേരി ഫിലിപ്പ് മത്സരിക്കുന്നു. നാഷണൽ കമ്മിറ്റി മെംബറായി കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെംബറുമായിരുന്നു മേരി ഫിലിപ്പ്. ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ഇൻ്റഗ്രിറ്റി ടീമിന്റെ ഭാഗമായാണ് മേരി ഫിലിപ്പ് മത്സരരംഗത്തുള്ളത്. മികച്ച സാമൂഹ്യ പ്രവർത്തക, പ്രസംഗിക, മത-സാംസ്കാരിക പ്രവർത്തക, സംഘടനാ പ്രവർത്തക തുടങ്ങിയ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് മേരി ഫിലിപ്പ്. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബർ, റീജനൽ സെക്രട്ടറി, ട്രഷറർ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ, വിമൻസ് ഫോറം റീജനൽ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അവർ വഹിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിച്ച പല കമ്മിറ്റികളിലും അവർ അംഗമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയാണ് മേരി ഫിലിപ്പ്. കേരളാ സമാജം ഓഫ് ന്യൂയോർക്കിന്റെ അൻപതാം വർഷത്തിലെ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞു. ‌കൂടാതെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കാത്തലിക് അസോസിയേഷൻ്റെ മുൻ പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെംബർ, ട്രസ്റ്റി ചെയർ തുടങ്ങി സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മേരി WMCയുടെ ഇലക്ഷൻ ചെയർ ആയും പ്രവർത്തിക്കുന്നു. നസ്സോ കൗണ്ടിയുടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള മേരി ഫിലിപ്പ്, കേരള കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ വർഷം നൽകിയ ബെസ്റ്റ് കമ്യൂണിറ്റി അവാർഡ് സ്വന്തമാക്കി. നിലവിൽ ഫ്ലോറൽ പാർക്ക് മർച്ചൻ്റ് അസോസിയേഷൻ്റെ സെക്രട്ടറിയായും അവർ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *