D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന മിഡ് വെസ്റ്റ് റീജന്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണമെന്റിൽ പഞ്ചാബിന് ഒന്നാം സ്ഥാനം
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെന്റ് വൈസ് ചെയർ മാത്യു കടമറ്റം ഏവർക്കും സ്വാഗതം ആശംസിച്ചു.

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജൻ കൈരളി ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വൻ വിജയം. ഉച്ചയ്ക്ക് ഒരു മണിയോടെ നൈൽസിലെ 8800 ഡബ്ല്യു. കാത്തി ലെയ്‌നിലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ മത്സരം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച വാശിയേറിയ മത്സരത്തിൽ ഒരു ഡസനിലധികം ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ പഞ്ചാബ് ഒന്നാം സ്ഥാനവും കേരളാ രണ്ടാം സ്ഥാനവും നേടി.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെന്റ് വൈസ് ചെയർ മാത്യു കടമറ്റം ഏവർക്കും സ്വാഗതം ആശംസിച്ചു. റീജനൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, സതീശൻ നായർ, സിബി കബലമറ്റം, ഡോ. ബ്രിഡ്‌ജിത് ജോർജ്, വിമൻസ് ഫോറം റീജനൽ ചെയർ സുജ ജോൺ എന്നിവർ സംസാരിച്ചു. സിബി കൈതക്കത്തൊട്ടിൽ നന്ദി രേഖപ്പെടുത്തി. ടോമി അമ്പേനാട്ട് ചെയർമാനായിട്ടുള്ള അമ്പത്തിയൊന്ന് അംഗ കമ്മിറ്റിയാണ് ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചത്.

ഷിക്കാഗോയിലുള്ള ടീമുകൾ തമ്മിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയവർക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സ്പോൺസർമാരായ ജിബിറ്റ് കിഴക്കേക്കുറ്റ്, ഐബു കിഴക്കേക്കുറ്റ് എന്നിവരും ചേർന്ന് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ ഫൊക്കാനയുടെ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു. അതിനോട് അനുബന്ധിച്ച് നടന്ന കൺവെൻഷൻ കിക്കോഫിൽ നിരവധി ആളുകൾ ഫൊക്കാന കാലഹരി കൺവെൻഷനായി രജിസ്റ്റർ ചെയ്തു. ഫൊക്കാനയുടെ നേതൃത്വത്തിൽ ഒരു സ്പോർട്സ് ക്ലബ് നിലവിൽ വന്നു. അമേരിക്കയിൽ ഉടനീളം വിവിധ കായിക മത്സരങ്ങൾ നടത്താനും കൂടുതൽ യുവാക്കളെ കായികരംഗത്തിന്റെ ഭാഗമാക്കാനുമാണ് ഈ കമ്മിറ്റിയുടെ തീരുമാനം. യുവാക്കളുടെയും കായികമേഖലയുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി രൂപീകരിച്ച് നടപ്പിലാക്കിവരുന്നത്.

സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിന്റു ഫിലിപ്പ്, ടോണി ജോർജ്, കിരൺ ചന്ദ്രൻ, സിറിയക് കുവക്കാട്ടിൽ, സിബി കദളിമറ്റം, സാജൻ തോമസ്, അനിൽ കുമാർ പിള്ള, സന്തോഷ് നായർ, സതീശൻ നായർ, ജോസ് ജോർജ്, നിരൻ മുണ്ടിയിൽ, അഖിൽ മോഹൻ, ബോബി വർഗീസ്, ബിന്ദു കൃഷ്ണൻ, ബൈജു കണ്ടത്തിൽ, ലീസ് ടോം മാത്യു, പ്രജിൽ അലക്സാണ്ടർ, സൂസൻ ചാക്കോ, കാരിയ്ക്കൽ, രവി കുട്ടപ്പൻ, വിജി നായർ, സുജ ജോൺ, ലീലാ ജോസഫ്, മനോജ് വഞ്ചിയിൽ, ബ്രിജിറ്റ് ജോർജ്, സായി പുല്ലാപ്പള്ളിൽ, ജിബിറ്റ് കിഴക്കേക്കുറ്റ്, ഐബു കിഴക്കേക്കുറ്റ്, മാറ്റ് വിലങ്ങാട്ടുശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിവിധ കമ്മിറ്റികളാണ് ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വിജയമാക്കുവാൻ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *